പാലത്തിന്റെ വിടവിലൂടെ സ്കൂട്ടർ താഴേക്ക് വീണു; ഒരാൾക്ക് പരിക്ക്
Wednesday, May 21, 2025 9:10 PM IST
കോഴിക്കോട്: പണി പൂർത്തിയാവാത്ത ദേശീയപാത കൊയിലാണ്ടി ചെങ്ങോട്ടുകാവ് - നന്തി ബൈപ്പാസിലെ മേൽപ്പാലത്തിന്റെ വിടവിലൂടെ സ്കൂട്ടർ താഴേക്ക് വീണ് ഒരാൾക്ക് പരിക്ക്.
മണമൽ അടിപ്പാതയുടെ മേൽപ്പാലത്തിനു മുകളിലുള്ള വിടവിലൂടെ വീണ് തിക്കോടി സ്വദേശി അഷറഫിനാണ് പരിക്കേറ്റത്. കൊയിലാണ്ടി അഗ്നിരക്ഷാ സേനയെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.