ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ശ്രീ​ന​ഗ​റി​ലേ​ക്ക് 227 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഇ​ന്‍​ഡി​ഗോ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു. വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ‌​രെ സു​ര​ക്ഷി​ത​മാ​യി ശ്രീ​ന​ഗ​റി​ലി​റ​ക്കി.

ശ്രീ​ന​ഗ​റി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​ന്‍​ഡി​ഗോ 6E2142 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പെ​ട്ട​ന്നു​ള്ള മ​ഴ​യും ശ​ക്ത​മാ​യ ആ​ലി​പ്പ​ഴ​വ​ര്‍​ഷ​വു​മാ​ണ് വി​മാ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​മെ​ന്നും ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചു. വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നു. വി​മാ​നം വ​ലി​യ രീ​തി​യി​ൽ ആ​ടി​യു​ല​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.