ചില്‍ഡ്രൻസ് ഹോമില്‍നിന്ന് മൂന്നു കുട്ടികളെ കാണാതായി; പോലീസ് അന്വേഷണമാരംഭിച്ചു
Wednesday, May 21, 2025 10:44 PM IST
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. 16 വയസുള്ള മൂന്നു പേരെയാണ് ബുധനാഴ്ച വൈകുന്നേരം കാണാതായത്.
അതേസമയം താമരശേരി ഭാഗത്ത് കുട്ടികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടേക്ക് തിരിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ഏഴുവരെ ഇവർ ഹോമിലുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സിസിടിവി ഉൾപ്പടെയുള്ളവ പോലീസ് പരിശോധിച്ചു വരികയാണ്.