മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ടി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ലി​നി​ട​യി​ൽ മ​ല​യി​ൽ നി​ന്ന് വീ​ണ് ഡി​എ​ഫ്ഒ ജി.​ധ​നി​ക് ലാ​ലി​നു പ​രി​ക്കേ​റ്റു. കാ​ൽ​പാ​ദ​ത്തി​നു പൊ​ട്ട​ലേ​റ്റ ഡി​എ​ഫ്ഒ വ​ണ്ടൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ ക​ടി​ച്ചു കൊ​ന്ന ക​ടു​വ​യെ പാ​ന്ത്ര എ​സ് വ​ള​വി​ലെ മ​ദാ​രി എ​സ്റ്റേ​റ്റി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ടു​വ​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ചെ​ങ്കു​ത്താ​യ മ​ല​യി​ൽ​നി​ന്നു വീ​ണ ഡി​എ​ഫ്ഒ​യെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് വ​ന​പാ​ല​ക​രും സം​ഘാം​ഗ​ങ്ങ​ളും സാ​ഹ​സി​ക​മാ​യാ​ണ് താ​ഴെ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.