ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി​യി​ൽ അ​ച്ഛ​ന്‍റെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. ക​ല്ലേ​റ്റും ക​ട​വ് സ്വ​ദേ​ശി അ​നൂ​പ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 76 വ​യ​സു​കാ​ര​നാ​യ അ​മ്പു​വി​ന്‍റെ കാ​ലാ​ണ് അ​നൂ​പ് ത​ല്ലി​യൊ​ടി​ച്ച​ത്. സ്വ​ത്ത് ഭാ​ഗം വ​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ്പു പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വീ​ടി​നോ​ട് ചേ​ർ​ന്ന ക​ട വ​രാ​ന്ത​യി​ൽ വെ​ച്ച് മ​ര​വ​ടി കൊ​ണ്ട് ഇ​ട​തു കാ​ൽ​മു​ട്ട് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. അ​നൂ​പി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.