മലക്കപ്പാറ-വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണം; വയോധിക മരിച്ചു
Thursday, May 22, 2025 8:00 AM IST
തൃശൂർ: മലക്കപ്പാറ-വാൽപ്പാറ അതിർത്തിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു. 67 വയസുകാരിയായ മേരിയാണ് മരിച്ചത്.
സോളാർ ഡാമിന്റെ സമീപത്തെ വീടിനടുത്ത് വച്ചാണ് മേരിയെ ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയാണ് സംഭവം.