സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; സിആര്‍പിഎഫ് ജവാന് വീരമൃത്യു
Thursday, May 22, 2025 5:46 PM IST
ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആര്‍പിഎഫ് ജവാൻ വീരമൃത്യു വരിച്ചു. മറ്റൊരു ജവാന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
രഹസ്യ വിവരത്തെത്തുടർന്ന് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. നാരായണ്‍പൂരില്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 27 മാവോയിസ്റ്റുകളെയും തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.
സര്‍ക്കാര്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് തലവന്‍ ബസവരാജ് ഉള്‍പ്പെടെയുള്ള പിടികിട്ടാപ്പുള്ളികളെയാണ് വധിച്ചത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റു സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ കൊല്ലപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണ്.