ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്ര​മു​ള്ള ഫ്‌​ള​ക്‌​സ് കീ​റി​യ സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍. മ​ല​പ്പ​ട്ടം അ​ടു​വാ​പ്പു​റം സ്വ​ദേ​ശി പി.​ആ​ര്‍.​സ​നീ​ഷി​നെ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണ്ണൂ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ബോ​ര്‍​ഡ് ത​ക​ര്‍​ത്ത കേ​സി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്. എ​ന്നാ​ൽ ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ നി​ന്നും സ​നീ​ഷി​ന് ജാ​മ്യം ല​ഭി​ച്ചു.

നേ​ര​ത്തെ അ​ടു​വാ​പ്പു​റ​ത്ത് സ​നീ​ഷി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി, ഇ​ന്ദി​ര ഗാ​ന്ധി, രാ​ജീ​വ് ഗാ​ന്ധി എ​ന്നി​വ​രു​ടെ സ്തൂ​പം ത​ക​ര്‍​ത്തി​രു​ന്നു. സ്തൂ​പം ഉ​ണ്ടാ​ക്കി​യ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പോ​ലീ​സ് സ​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ല്‍ ഗാ​ന്ധി​യെ​ക്കാ​ള്‍ വ​ലി​യ രാ​ഷ്ട്ര ബിം​ബം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് പോ​ലീ​സ് തെ​ളി​യി​ച്ചെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ല്‍ മോ​ഹ​ന​ന്‍ പ​റ​ഞ്ഞു. ഗാ​ന്ധി സ്തൂ​പം ത​ക​ര്‍​ത്ത പ്ര​തി​ക​ളെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫ്ള​ക്സ് ത​ക​ര്‍​ത്താ​ല്‍ ജാ​മ്യ​മി​ല്ലാ വ​കു​പ്പും ചു​മ​ത്തു​ന്ന പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.