മ​ല​പ്പു​റം: സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യു​ള്ള പ​രാ​തി​യി​ല്‍ റാ​പ്പ​ർ ഡ​ബ്സി​യും(​മു​ഹ​മ്മ​ദ് ഫാ​സി​ൽ) മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം പോ​ലീ​സാ​ണ് നാ​ല് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. കാ​ഞ്ഞി​യൂ​ർ സ്വ​ദേ​ശി ബാ​സി​ലി​ന്‍റെ​യും പി​താ​വി​ന്‍റെ​യും പ​രാ​തി​യി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.