വയനാട്ടിലെ കൊലപാതകം; കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി
Monday, May 26, 2025 10:22 AM IST
വയനാട്: മാനന്തവാടി അപ്പപ്പാറയിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ പ്രവീണയുടെ ഒമ്പതുവയസുകാരിയായ മകളെ കണ്ടെത്തി. കൊലപാതകം നടന്ന വീട്ടില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെ വനമേഖലയോട് ചേർന്നുള്ള ഒഴിഞ്ഞ വീട്ടില്‍ പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെത്തു. കൊലപാതകത്തിന് പിന്നാലെ ഞായറാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. പോലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രവീണയുടെ മറ്റാരു മകൾ മാനന്തവാടിയിലെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.