കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു; രണ്ടുപേർ പിടിയിൽ
Monday, May 26, 2025 6:15 PM IST
ഹരിപ്പാട്: കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ ബൈക്ക് യാത്രികരായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീര്‍, അന്‍സാര്‍ എന്നിവരെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം ആറിന് ദേശീയപാതയില്‍ ചേപ്പാടാണ് സംഭവം. ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം ബൈക്ക് യാത്രികരായ ഷബീറിന്റെയും അന്‍സാറിന്റെയും ദേഹത്തേക്ക് തെറിച്ചിരുന്നു.
തുടർന്ന് ഇവർ ബസിന്റെ ചില്ല് കല്ലുവെച്ച് ഇടിച്ചു തകർക്കുകയായിരുന്നു. ആക്രമണത്തിൽ ബസ് ഡ്രൈവറായ അനില്‍കുമാറിന്റെ കാലിന് പരിക്കേറ്റിരുന്നു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.