ആ​ല​പ്പു​ഴ: കൈ​ന​ക​രി​യി​ൽ തോ​ട്ടി​ൽ വീ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കൈ​ന​ക​രി കു​റ്റി​ക്കാ​ട്ട്ചി​റ മു​ള​മ​റ്റം വീ​ട്ടി​ൽ ഓ​മ​ന​ക്കു​ട്ട​ൻ (55) ആ​ണ് മ​രി​ച്ച​ത്.

കൈ​ന​ക​രി ക​ന​ക​ശ്ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലൂ​ടെ മ​ഴ​കോ​ട്ട് ധ​രി​ച്ചു ന​ട​ന്നു പോ​കു​മ്പോ​ൾ ശ​ക്ത​മാ​യ കാ​റ്റി​ൽ തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.