കൊച്ചിയില്‍ മരം ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
Tuesday, May 27, 2025 11:33 AM IST
കൊച്ചി: മരം ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ആലുവ അമ്പാട്ടുകാവില്‍ മെട്രോ സ്റ്റേഷന് സമീപത്തെ റെയില്‍ ട്രാക്കില്‍ മരം വീണാണ് വൈദ്യുതി ലൈന്‍ പൊട്ടിയത്.
തിങ്കളാഴ്ച രാത്രി എട്ടോടെ ട്രാക്കിന് സമീപത്തുള്ള ആല്‍മരം മറിഞ്ഞ് വീണത്. രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വീണത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരുട്രാക്കിലൂടെയും ട്രെയിന്‍ കടത്തിവിടാന്‍ തുടങ്ങി.