വി.ഡി.സതീശൻ കണ്ണുരുട്ടി; അൻവർ അയയുന്നു
Tuesday, May 27, 2025 8:25 PM IST
മലപ്പുറം: പി.വി.അൻവറിന്റെ ഭീഷണിക്കുവഴങ്ങേണ്ടന്ന് യുഡിഎഫ് തീരുമാനിച്ചതിനു പിന്നാലെ നിലപാട് മയപ്പെടുത്തി അൻവർ. യുഡിഎഫിൽ നിന്ന് അനുകൂല നിലപാടില്ലാത്ത സാഹചര്യത്തിൽ അബ്ദുൽ വഹാബ് എംപിയുടെ വീട്ടിലെത്തി അൻവർ ചർച്ച നടത്തി.
മുതിർന്ന മുസ്ലീം ലീഗ് നേതാക്കളെ കാണാനും അൻവർ ശ്രമിക്കുന്നുണ്ട്. ചർച്ച ഇനിയും തുടരുമെന്നും ബസിൽ എന്തായാലും യാത്ര തുടരും. അത് സീറ്റിൽ ഇരുന്നോ ചവിട്ടു പടിയിലിരുന്നോ എന്നത് പ്രശ്നമല്ല. താൻ അസന്തുഷ്ടനല്ലെന്നും എന്നും ഹാപ്പിയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും
അൻവർ പറഞ്ഞു.
ഷൗക്കത്തിനെക്കുറിച്ച് പറഞ്ഞത് വസ്തുകളാണ്. യുഡിഎഫിന് പുറത്തുള്ള കക്ഷി എന്ന നിലയിലാണ് ഷൗക്കത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിന് അകത്തായാൽ മുന്നണിയുടെ നിലപാട് പറയും.
ലീഗ് മധ്യസ്ഥതയിൽ പ്രതീക്ഷയുണ്ടെന്നും ലീഗിന്റെ നീക്കങ്ങള്‍ എന്നും വിജയം കണ്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം 29ന് ഉണ്ടാകുമെന്നും പി.വി.അൻവര്‍ പറഞ്ഞു.