ഷോപ്പിയാനിൽ രണ്ട് ഭീകരർ പിടിയിൽ
Thursday, May 29, 2025 10:41 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ രണ്ട് ഭീകരരെ സുരക്ഷാസേന പിടികൂടി. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് തോക്കും ഗ്രനേഡുമുൾപ്പടെയുള്ള ആയുധങ്ങളും പിടികൂടി.
പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും തുടരന്വേഷണത്തിന് നടപടികൾ ആരംഭിച്ചതായും ഷോപ്പിയാൻ പോലീസ് അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. നേരത്തെ അതിർത്തിയിൽ പല ഭാഗങ്ങളിലും നടന്ന നുഴഞ്ഞു കയറ്റ ശ്രമങ്ങൾ സേന പരാജയപ്പെടുത്തിയിരുന്നു.