അന്‍വര്‍ ചെയ്തത് യൂദാസിന്റെ പണി: എം.വി.ഗോവിന്ദന്
Thursday, May 29, 2025 11:37 AM IST
തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ഷൗക്കത്ത് പാലം വലിച്ചുവെന്നത് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞ കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
അത് തങ്ങള്‍ ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. വി.വി.പ്രകാശ് തോറ്റത് പാളയത്തിലെ പട കാരണമാണെന്നും ഗോവിന്ദന് ആവര്‍ത്തിച്ചു.
അന്‍വര്‍ ചെയ്തത് യൂദാസിന്റെ പണിയാണ്. എല്‍ഡിഎഫിന്റെ ഭാഗമായി നിന്ന് മത്സരിച്ച് ജയിച്ച ശേഷം യുഡിഎഫിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. അന്‍വര്‍ യുഡിഎഫിലേക്ക് ചെല്ലുന്നത് അവര്‍ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.