കൊ​ച്ചി: രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. തൃ​ശൂ​ര്‍ ചി​യ്യാ​രം വ​ള്ളി​ക്കു​ളം റോ​ഡി​ല്‍ പാ​റേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കാ​ഷ്മീ​ര പി. ​ജോ​ജി​യാ​ണ് രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

മു​ന​മ്പം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് 10.07 ഗ്രാം ​എം​ഡി​എം​എ​യും 7.70 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

പ​ള്ളി​പ്പു​റം ചെ​റാ​യി​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റ് സി​പ്‌​ലോ​ക്ക് ക​വ​റു​ക​ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ എം​ഡി​എം​എ​യും ര​ണ്ട് ക​വ​റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വും ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എ​സ്. സ​ന്ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.