ആര്യാടന് ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Saturday, May 31, 2025 4:57 PM IST
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിൽ തഹസിൽദാരും തെരഞ്ഞെടുപ്പ് ഉപവരണാധികാരിയുമായ എം.പി. സിന്ധു മുൻപാകെയാണ് ഷൗക്കത്ത് പത്രിക സമർപ്പിച്ചത്.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎൽഎ, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
രാവിലെ ചന്തക്കുന്നിൽനിന്നു പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് ഷൗക്കത്ത് എത്തിയത്. ഷൗക്കത്തിനെ പ്രവർത്തകർ ചേർന്നു തോളിലേറ്റി.
ജൂൺ 19നാണ് നിലമ്പൂരിൽ വോട്ടെടുപ്പ്. ജൂൺ 23നാണ് വോട്ടെണ്ണൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ രണ്ടാണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മപരിശോധന ജൂൺ മൂന്നിന് നടക്കും. പത്രിക പിൻവലിക്കേണ്ട അവസാനദിനം ജൂൺ അഞ്ചാണ്.