ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ഇ​ന്ത്യ​യ്ക്കു പോ​ർ​വി​മാ​നം ന​ഷ്ട​മാ​യെ​ന്നു സം​യു​ക്ത സേ​നാ മേ​ധാ​വി അ​നി​ൽ ചൗ​ഹാ​ൻ. അ​തി​നു ശേ​ഷം ഇ​ന്ത്യ യു​ദ്ധ​ത​ന്ത്രം മാ​റ്റി​യെ​ന്നും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നും ഒ​രു രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​നി​ൽ ചൗ​ഹാ​ൻ പ​റ​ഞ്ഞു.

പോ​ർ​വി​മാ​നം വീ​ണ​തി​നെ​ക്കു​റി​ച്ച​ല്ല, അ​ത് എ​ന്തു​കൊ​ണ്ട് വീ​ണു എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കേ​ണ്ട​ത്. എ​ണ്ണ​ത്തി​ല​ല്ല കാ​ര്യം. സം​ഘ​ർ​ഷ​ത്തി​ൽ ആ​റ് ഇ​ന്ത്യ​ൻ പോ​ർ​വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം തീ​ർ​ത്തും തെ​റ്റാ​ണെ​ന്നും അ​നി​ൽ ചൗ​ഹാ​ൻ പ​റ​ഞ്ഞു.

യു​ദ്ധ​ത​ന്ത്ര​ത്തി​ലെ പി​ഴ​വു​ക​ൾ തി​രി​ച്ച​റി​യു​ക​യും പ​രി​ഹ​രി​ക്കു​ക​യും മേ​യ് ഏ​ഴ്, എ​ട്ട്, പ​ത്ത് തീ​യ​തി​ക​ളി​ൽ പാ​ക്കി​സ്ഥാ​നി​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല​ട​ക്കം ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. അ​വ​രു​ടെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ത്തു​വെ​ന്നും അ​നി​ൽ ചൗ​ഹാ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ സം​ഘ​ർ​ഷ​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ലും ആ​ണ​വാ​യു​ധ​ങ്ങ​ൾ പ്ര​യോ​ഗി​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ചൗ​ഹാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.