പുതുപ്പള്ളിയിൽ പിക്ക് അപ്പ് വാനിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു
Saturday, May 31, 2025 8:49 PM IST
കോട്ടയം: പുതുപ്പള്ളിയിൽ പിക്ക് അപ്പ് വാനിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. അങ്ങാടി സ്വദേശി ഉമ്മൻ വർഗീസ് (80) ആണ് അപകടത്തിൽ മരിച്ചത്.
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പുതുപ്പള്ളി പള്ളിയുടെ മുന്നിൽ വച്ചാണ് അപകടമുണ്ടായത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.