രാജ്യത്ത് 3000 കടന്ന് കോവിഡ്; കേരളത്തിൽ 1336 കേസുകൾ
Saturday, May 31, 2025 10:08 PM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3395 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്.
കേരളത്തിലാണ് ഏറ്റവും കൂടൂതൽ രോഗികൾ ഉള്ളത്. 1336 ആക്ടീവ് കോവിഡ് കേസുകളാണ് കേരളത്തിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, കർണാടക എന്നി സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി.