മിസ് തായ്ലൻഡ് ഒപാൽ സുചാത ചുങ്ശ്രീ ലോകസുന്ദരി
Saturday, May 31, 2025 10:59 PM IST
ഹൈദരാബാദ്: 72-ാമത് ലോക സുന്ദരിയായി തായ്ലൻഡിൽ നിന്നുള്ള ഒപാൽ സുചാത ചുങ്ശ്രീ തെരഞ്ഞെടുക്കപ്പെട്ടു.
ഹൈദരാബാദിൽ നടന്ന മത്സരത്തിൽ മിസ് ഇന്ത്യ നന്ദിനി ഗുപ്ത അവസാന എട്ടിൽ ഇടംപിടിക്കാതെ പുറത്തായി.
ബ്രസീൽ, മാർട്ടിനിക്, എത്യോപ്യ, നമീബിയ, പോളണ്ട്, യുക്രെയിൻ, ഫിലിപ്പീൻസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവസാന എട്ടിൽ എത്തിയത്.