പാലക്കാട്ട് വൻ കള്ളപ്പണവേട്ട; രണ്ടു യുവാക്കൾ അറസ്റ്റിൽ
Sunday, June 1, 2025 12:51 AM IST
പാലക്കാട്: 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുശേരിയില്‍ പോലീസ് നടത്തിയ പരിശോധനയിൽ കൊടുവായൂര്‍ സ്വദേശി സഹദേവന്, മഹാരാഷ്ട്ര സ്വദേശി ആലോം എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എന്നാൽ പണത്തിന്റെ ഉറവിടത്തെക്കുറിച്ചും എവിടെ നിന്നാണ് ഇവർക്ക് പണം ലഭിച്ചതെന്നും വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും നിരീക്ഷണത്തിലായിരുന്നുവെന്നും ശനിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.