നാ​ദാ​പു​രം: പു​റ​മേ​രി​യി​ൽ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച പ​തി​നെ​ട്ട് പ​വ​ൻ സ്വ​ർ​ണാ​ഭാ​ര​ണം മോ​ഷ​ണം പോ​യി. വീ​ട്ടി​ലെ ജ​ന​ൽ കു​ത്തി​ത്തു​റ​ന്ന് താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ കു​ന്നു​മ്മ​ൽ അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​ത്രി പു​റ​ത്ത് പോ​യ മ​ക​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സി​സി​ടി​വി കാ​മ​റ മൂ​ടി​യി​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ണ് മോ​ഷ​ണം​പോ​യ​ത്.

കൂ​ടാ​തെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ കാ​ലി​ലെ പാ​ദ​സ​ര​വും ക​ള്ള​ൻ മു​റി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ നാ​ദാ​പു​രം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.