തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Tuesday, June 3, 2025 3:39 PM IST
തിരുവനന്തപുരം: പാലോട് കാട്ടുപന്നി ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇരവുപാലം സ്വദേശി ഉല്ലാസിനാണ് പരിക്കേറ്റത്.
കാലിലും മുഖത്തും നട്ടെല്ലിനും പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച രാത്രിയാണ് അപകടം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ഉല്ലാസിനെ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു.