ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Tuesday, June 3, 2025 3:39 PM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ കോടതി വ്യാഴാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ ലൈംഗികശേഷി പരിശോധനയും നടത്തും.
കേസുമായി ബന്ധപ്പെട്ട് സുകാന്തിനെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എത്തിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് കസ്റ്റഡിയില്‍ വിട്ടത്.
യുവതിയുടെ മരണത്തിനു പിന്നാലെ ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം കീഴടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു.