കൊ​ല്ലം: ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് ബൈ​ജു​വി​ന്‍റെ പ​രാ​തി​യി​ൽ കൊ​ല്ലം ഇ​ര​വി​കു​ളം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് യ​ദു കൃ​ഷ്ണ​ൻ, കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു സ്ത്രീ​യേ​യും ത​ന്നെ​യും ബ​ന്ധി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ഷി​ഖ് പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം യ​ദു കൃ​ഷ്ണ​ൻ ആ​രോ​പ​ണം ത​ള്ളി രം​ഗ​ത്തെ​ത്തി. ഉ​ട​ൻ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നും യ​ദു വ്യ​ക്ത​മാ​ക്കി.