പ​ത്ത​നം​തി​ട്ട: പ്ര​തി​ഷ്ഠാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച തു​റ​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ കു​മാ​ർ ന​മ്പൂ​തി​രി ന​ട തു​റ​ന്നു ദീ​പം തെ​ളി​ക്കും. തു​ട​ർ​ന്ന് പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ ആ​ഴി​യി​ൽ അ​ഗ്നി പ​ക​രും.

വ്യാ​ഴാ​ഴ്ച​യാ​ണ് പ്ര​തി​ഷ്ഠാ ദി​നം. പ്ര​തി​ഷ്ഠാ ദി​ന​ത്തി​ൽ രാ​വി​ലെ അ​ഞ്ചി​ന് ന​ട തു​റ​ക്കും. തു​ട​ർ​ന്ന് പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും.