ആ​ല​പ്പു​ഴ: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​ക്ക​ട​വ് പാ​റാ​ട്ട് വീ​ട് സാം (66), ​ഭാ​ര്യ അ​ജി​ത (60), മ​ക​ൾ റൈ​സ (37), റൈ​സ​യു​ടെ മ​ക​ൾ ആ​ൻ​പ്രി​യ (11) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 4.10ന് ​ആ​ല​പ്പു​ഴ ക​ട​പ്പു​റം വ​നി​താ ശി​ശു ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ബൈ​പാ​സ് മേ​ൽ​പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​യ ക്രെ​റ്റ​യും എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ഫോ​ർ​ച്യൂ​ണ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫോ​ർ​ച്യൂ​ണ​റി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക്രെ​റ്റ കാ​ർ ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.