തൃ​ശൂ​ര്‍: പു​ഴ​ക്ക​ല്‍ ഹൈ​സ​ണ്‍ മോ​ട്ടോ​ഴ്‌​സി​ല്‍ ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ത്തി​യ പ്ര​തി​ക​ളെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന. പ്ര​തി​ക​ള്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നും ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യും സി​റ്റി പോലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ടാ​റ്റ മോ​ട്ടോ​ഴ്‌​സ് ഷോ​റൂ​മാ​യ പു​ഴ​ക്ക​ല്‍ ഹൈ​സ​ണ്‍ ഷോ​റൂ​മി​ല്‍ ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ എ​ത്തി​യ നാ​ലം​ഗ സം​ഘം സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ കെ​ട്ടി​യി​ട്ട ശേ​ഷം ക​വ​ര്‍​ച്ച​യ്ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഷോ​റൂ​മി​ല്‍ പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് മൂ​ലം വ​ന്‍​ക​വ​ര്‍​ച്ച ന​ട​ന്നി​ല്ല. ഷോ ​റൂ​മി​ലെ ഗ്ലാ​സു​ക​ളും മ​റ്റും പ്ര​തി​ക​ള്‍ ത​ല്ലി​ത്ത​ക​ര്‍​ത്തി​രു​ന്നു. ത​മി​ഴ് ക​ല​ര്‍​ന്ന മ​ല​യാ​ള​മാ​ണ് പ്ര​തി​ക​ള്‍ സം​സാ​രി​ച്ചി​രു​ന്ന​ത് എ​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നും തെ​ളി​വാ​യി പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.