താമരശേരിയിൽ നിര്‍ത്തിയിട്ട ബൊലേറോ മോഷ്ടിക്കാന്‍ ശ്രമം; പ്രതി പിടിയിൽ
Wednesday, June 4, 2025 1:03 AM IST
കോഴിക്കോട്: താമരശേരി കൈതപ്പോയിലിൽ നിര്‍ത്തിയിട്ട ബൊലേറോ മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് പിടിയിലായത്.
വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വാഹനവുമായി കടന്നു കളയാനുള്ള ശ്രമത്തിനിടെ മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടവും ഉണ്ടായി.
അടിവാരം നൂറാംതോട് സ്വദേശി സൗഫീക് എന്നയാളുടെ ബൊലേറോയാണ് മുനീബ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.