ന്യൂ​ഡ​ൽ​ഹി: സി​ക്കി​മി​ലെ ഛാത​നി​ലെ ക​ര​സേ​ന ക്യാ​മ്പി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ​വ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ സൈ​നി​ക​ൻ പി.​കെ. സൈ​നു​ദീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റു​പേ​ർ​ക്കാ​യാ​ണ് തെ​ര​ച്ചി​ൽ.

ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പ്രീ​ത് പാ​ൽ സ​ന്ധു, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ആ​ര​തി സ​ന്ധു, മ​ക​ൾ അ​മേ​രാ സ​ന്ധു ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രെ​യാ​ണ് ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​തെ​യാ​യ​ത്. തെ​ര​ച്ചി​ലി​ന് എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വാ​ർ​ത്താ വി​നി​മ​യ ബ​ന്ധ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്.