മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു
Sunday, June 8, 2025 8:40 PM IST
കോട്ടയം: മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു. പഞ്ചായത്തിന് കീഴിലുള്ള കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്.
ഹരിത കർമസേന മാലിന്യങ്ങൾ അടക്കം സൂക്ഷിച്ച സ്ഥലത്താണ് തീ പടർന്നത്. സ്ഫോടന ശബ്ദത്തോടെ തീ പടരുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. സ്ഥലത്തെ തീ അണയ്ക്കാൻ ഫയർഫോഴ്സ് ശ്രമം തുടങ്ങി.