നീ​ല​ഗി​രി: ത​മി​ഴ്നാ​ട് നീ​ല​ഗി​രി പ​ന്ത​ല്ലൂ​രി​ന​ടു​ത്ത് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു. ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി ജോ​യ്(60) ആ​ണ് മ​രി​ച്ച​ത്.

കാ​പ്പി​ത്തോ​ട്ട​ത്തി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന് 100 മീ​റ്റ​ർ അ​ക​ലെ വ​ച്ചാ​ണ് ജോ​യി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം പ​ന്ത​ലൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് വൈ​കി​ട്ട് കാ​ട്ടാ​ന റോ​ഡി​ലി​റ​ങ്ങി​യി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടാ​ന​യെ ഓ​ടി​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. എ​ന്നാ​ൽ കാ​ട്ടാ​ന ത​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള വി​വ​രം ജോ​യി അ​റി​ഞ്ഞി​രു​ന്നി​ല്ല. ഉ​ട​ൻ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.