കോന്നിയിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്
Monday, June 9, 2025 9:53 AM IST
പത്തനംതിട്ട: കോന്നി കല്ലേലിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്. കലഞ്ഞൂർ സ്വദേശിയായ വിദ്യാധരൻ പിള്ളയ്ക്ക് നേരെയാണ് അക്രമണം നടന്നത്.
ഇന്ന് രാവിലെ ആറരയോടെ എസ്റ്റേറ്റിൽ ജോലിക്ക് എത്തിയപ്പോഴായിരുന്നു അക്രമണമുണ്ടായത്. പരിക്കേറ്റ വിദ്യാധരൻപിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.