മുണ്ടക്കയത്ത് പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിന് തീയിട്ടയാൾ പിടിയിൽ
Monday, June 9, 2025 8:41 PM IST
കോട്ടയം: മുണ്ടക്കയം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ മാലിന്യങ്ങൾക്ക് തീ പിടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർകുന്നേൽ ഷാജു ജോസഫ്(43) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ട് ഏഴിന് കോസ് വേ ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാം നിലയിൽ ഹരിത കർമസേന ശേഖരിച്ചു സൂക്ഷിച്ചുവച്ച മാലിന്യങ്ങൾക്കാണ് ഇയാൾ തീയിട്ടത്.
തീ പിടിത്തത്തിൽ ഷോപ്പിംഗ് കോംപ്ലക്സിനും കേടുപാട് പറ്റിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.