ഗാ​സി​യാ​ബാ​ദ്: ഭ​ക്ഷ​ണം വൈ​കി​യ​തി​ന് ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്ത യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ഹോ​ട്ട​ലി​ലെ ലാ​പ്ടോ​പ്പും മേ​ശ​യും ക​സേ​ര​യും ഉ​ൾ​പ്പെ​ടെ​യാ​ണ് യു​വാ​ക്ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​ശേ​ഷം കി​ട്ടാ​ൻ വൈ​കി​യ​തോ​ടെ മൂ​ന്ന് യു​വാ​ക്ക​ളും ഹോ​ട്ട​ൽ ഉ​ട​മ​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഹോ​ട്ട​ലി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ യു​വാ​ക്ക​ൾ സു​ഹൃ​ത്തു​ക്ക​ളു​മാ​യി തി​രി​ച്ചെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 50 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ ഹോ​ട്ട​ൽ ആ​ക്ര​മി​ക്കു​ന്ന​ത് വ്യ​ക്ത​മാ​ണ്.

"വെ​ള്ളി​യാ​ഴ്ച രാ​ത്രി, ഗാ​സി​യാ​ബാ​ദി​ലെ മോ​ഡി​ന​ഗ​ർ, സി​ഹാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 30 വ​യ​സ് പ്രാ​യ​മു​ള്ള മി​ന്‍റോ ത്യാ​ഗി, രാ​ജ്ദീ​പ് കു​മാ​ർ, ര​വി ശ​ർ​മ എ​ന്നി​വ​ർ രാ​ജ്ന​ഗ​റി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ അ​ത്താ​ഴം ക​ഴി​ക്കാ​ൻ പോ​യി. ഭ​ക്ഷ​ണം ന​ൽ​കാ​ൻ വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ അ​ക്ഷി​ത് ത്യാ​ഗി​യു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി'. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ആ​ദ്യം പ്ര​ശ്‌​നം ശാ​ന്ത​മാ​യി പ​രി​ഹ​രി​ച്ച് പ്ര​തി​ക​ൾ സ്ഥ​ലം വി​ട്ടു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച രാ​ത്രി 11.30-ഓ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ലും കാ​റി​ലു​മാ​യി പ്ര​തി​ക​ൾ തി​രി​ച്ചെ​ത്തി ഹോ​ട്ട​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ളു​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​വ​ർ ഹോ​ട്ട​ൽ ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ത്യാ​ഗി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്ഥ​ലം വി​ട്ട​താ​യി ന​ന്ദ​ഗ്രാം എ​സി​പി പൂ​നം മി​ശ്ര പ​റ​ഞ്ഞു. ത്യാ​ഗി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വ​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് എ​സി​പി കൂ​ട്ടി​ച്ചേ​ർ​ത്തു.