സഹോദരങ്ങൾക്ക് വെട്ടേറ്റു; അയൽവാസിക്കെതിരെ കേസ്
Tuesday, June 10, 2025 11:10 PM IST
കോഴിക്കോട്: വാട്സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് നാദാപുരത്തുണ്ടായ സംഭവത്തിൽ ഊരംവീട്ടില്‍ നാസര്‍, സഹോദരന് സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്.
അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയ്ക്ക് ബഷീറിന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം. വാട്സാപ്പ് ഗ്രൂപ്പില്‍ ബഷീര്‍ നാസറിനെയും സലീമിനെയും മോശമായി പരാമര്‍ശിച്ചത് ചോദിക്കാനാണ് ഇരുവരും ബഷീറിന്റെ വീട്ടിലെത്തിയത്.
ഇതിനിടെയാണ് ബഷീര്‍ രണ്ടുപേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.