ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വെ​ച്ചു വീ​ഴ്ത്തി.

ഡ​ൽ​ഹി ദ​യാ​ൽ​പൂ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി നൗ​ഷാ​ദി​നെ​യാ​ണ് പോ​ലീ​സ് വെ​ടി​വ​ച്ച് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. യു​പി​യി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഡ​ൽ​ഹി​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഇ​യാ​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്.

കാ​ൽ​മു​ട്ടി​ന് താ​ഴെ വെ​ടി​യേ​റ്റ പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.