കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പോ​സ്റ്റ് ഇ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വെ​ട്ടേ​റ്റു. കെ​എ​സ്എ​സ് വാ​ട​ക സ്റ്റോ​ർ ഉ​ട​മ ഊ​രം വീ​ട്ടി​ൽ നാ​സ​ർ, സ​ലീം എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

അ​യ​ൽ​വാ​സി ബ​ഷീ​റാ​ണ് ഇ​രു​വ​രെ​യും വെ​ട്ടി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ ബ​ഷീ​ർ പോ​സ്റ്റ്‌ ഇ​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.