ഫ്ലോ​റി​ഡ: ഇ​ന്ത്യ​ക്കാ​ര​നാ​യ ശു​ഭാം​ശു ശു​ക്ല അ​ട​ക്ക​മു​ള്ള നാ​ല് പേ​രെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ക്സി​യം സ്പേ​സി​ന്‍റെ ദൗ​ത്യം (Axiom 4 Mission)വീ​ണ്ടും മാ​റ്റി​വ​ച്ചു. റോ​ക്ക​റ്റി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദൗത്യം മാ​റ്റി​വച്ച​ത്. വ്യാ​ഴാ​ഴ്ച വി​ക്ഷേ​പ​ണം ന​ട​ന്നേ​ക്കും.

ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ലെ പ്ര​സി​ദ്ധ​മാ​യ ലോ​ഞ്ച് കോം​പ്ല​ക്സ് 39 എ​യി​ൽ നി​ന്നാ​ണ് ഡ്രാ​ഗ​ൺ പേ​ട​ക​വു​മാ​യി ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റ് കു​തി​ക്കു​ക. നാ​സ​യു​ടെ മു​തി​ർ​ന്ന ആ​സ്ട്രോ​നോ​ട്ട് പെ​ഗ്ഗി വി​റ്റ്സ​ൺ, പോ​ള​ണ്ട് സ്വ​ദേ​ശി സ്ലാ​വോ​സ് ഉ​സ്നാ​ൻ​സ്കി, ഹം​ഗ​റി​യി​ൽ നി​ന്നു​ള്ള ടി​ബോ​ർ കാ​പു എ​ന്നി​വ​രാ​ണ് ആ​ക്ലി​യം 4ലെ ​മ​റ്റ് അം​ഗ​ങ്ങ​ൾ.

ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നും ഐ​എ​സ്എ​സ് സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​നു​മാ​വാ​നാ​ണ് 39-കാ​ര​നാ​യ ശു​ഭാം​ശു ശു​ക്ല ത​യ്യാ​റെ​ടു​ക്കു​ന്ന​ത്.അ​മേ​രി​ക്ക​ൻ സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ആ​ക്സി​യം സ്പേ​സാ​ണ് ദൗ​ത്യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഐ​എ​സ്ആ​ർ​ഒ​യും ആ​ക്സി​യ​വും നാ​സ​യും സ്പേ​സ് എ​ക്സും ത​മ്മി​ലു​ള്ള ക​രാ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യാ​ത്ര.

ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ ശേ​ഷം 14 ദി​വ​സം ഇ​വ​ർ നി​ല​യ​ത്തി​ൽ ത​ങ്ങി വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തും.