തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രു​ണ്ടാ​കും എ​ന്നാ​ല്‍ പി​ണ​റാ​യി​യാ​കും മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. തെരഞ്ഞെടുപ്പിന് മുന്പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പി​ഡി​പി പ​ഴ​യ പി​ഡി​പി​യ​ല്ല, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ രാ​ഷ്ട്രീ​യ​വു​മാ​യി പി​ഡി​പി്കക് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. എ​ന്നാ​ല്‍ ജ​മാ​അ​ത്തെ ഇ​സ്ലാ​മി മ​ത​രാ​ഷ്ട്രീ​യ​വാ​ദി​ക​ളാ​യി തു​ട​രു​ന്നു. അ​ത് പി​ന്തി​രി​പ്പ​ന്‍ കാ​ഴ്ച​പ്പാ​ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നി​ല​മ്പൂ​രി​ല്‍ ഓ​രോ ദി​വ​സം കൂ​ടു​ന്തോ​റും എ​ല്‍​ഡി​എ​ഫിന്‍റെ വി​ജ​യ​പ്ര​തീ​ക്ഷ വ​ര്‍​ധി​ക്കു​ക​യാ​ണ്. നി​ല​മ്പൂ​രി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ത​ന്നെ വി​ജ​യി​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.