കോഴിക്കോട് കാട്ടുപന്നി ആക്രമണം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
Wednesday, June 11, 2025 1:43 PM IST
കോഴിക്കോട്: ചെക്കാട് കുറുവന്തേരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുറുവനന്തേരി സ്വദേശിനി ദേവിയ്ക്ക്(65) ആണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
ഇന്ന് രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കാട്ടുപന്നി കുതിച്ചെത്തിയപ്പോള്‍ ഇവര്‍ ചിതറിയോടി. ഇതിനിടെ ദേവിയെ പന്നി ഇടിച്ചിടുകയായിരുന്നു. പതിവായി കാട്ടുപന്നിശല്യമുള്ള പ്രദേശമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.