കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ന്ന് തെ​ന്നി മാ​റി അ​പ​ക​ടം. എ​ട​വ​ണ്ണ -കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ലും മു​ക്കം കൂ​ട​ര​ഞ്ഞി​യി​ലു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ കൂ​ട​ര​ഞ്ഞി പു​ന്ന​ക്ക​ല്‍ റോ​ഡി​ല്‍ ക​രി​ങ്കു​റ്റി​ക്ക് സ​മീ​പ​ത്താ​യി മി​ല്‍​മ​യു​ടെ മി​നി പി​ക്ക​പ്പ് വാ​നാ​ണ് മ​റി​ഞ്ഞ​ത്. റോ​ഡി​ല്‍ നി​ന്ന് നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് സ​മീ​പ​ത്തെ ക​ലു​ങ്കും ക​ട​ന്ന് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ഓ​മ​ശേ​രി മു​ടൂ​ര്‍ സ്വ​ദേ​ശി ശി​വ​ദാ​സ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തു​ട​യെ​ല്ലി​ല്‍ പൊ​ട്ട​ലു​ണ്ട്.

എ​ട​വ​ണ്ണ - കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ല്‍ കു​ള​ങ്ങ​ര​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ അ​പ​ക​ടം ന​ട​ന്ന​ത്. കാ​ര്‍ റോ​ഡി​ല്‍ നി​ന്ന് തെ​ന്നി​മാ​റി സ​മീ​പ​ത്തെ വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​രീ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് മു​ക്കം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കി​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.