ടേക്ക് ഓഫിന് തൊട്ട്മുൻപ് സാങ്കേതിക പ്രശ്നം; എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിർത്തിയിട്ടു
Sunday, June 15, 2025 8:14 PM IST
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപുണ്ടായ സങ്കേതിക തകരാറിനെ തുടർന്നു റൺവേയിൽ നിർത്തിയിട്ടു. പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉത്തർപ്രദേശിലെ ഹിൻഡൺ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്.
റൺവേയിൽവച്ച് അപ്രതീക്ഷിതമായി ഉണ്ടായ സാങ്കേതിക തകരാർ മൂലം IX 1511 എന്ന വിമാനം ഒരു മണിക്കൂറിലധികം നിർത്തിവച്ചു. യാത്രക്കാർക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനോ മുഴുവൻ പണവും തിരികെ ലഭിക്കുന്ന രീതിയിൽ ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരം നൽകി.
അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. വിമാന റൺവേയിലേക്ക് എത്തി പുറപ്പെടാൻ തയാറെടുക്കുമ്പോൾ ഫ്ലൈറ്റ് ക്രൂ അവസാന നിമിഷം ഒരു സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു.