തിരുവനന്തപുരത്തുനിന്ന് വിദ്യാർഥിയെ കാണാതായി
Sunday, June 15, 2025 10:35 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും വിദ്യാർഥിയെ കാണാതായി. വണ്ടിത്തടം നവദീപത്തിൽ അരുണിന്റെ മകൻ നവനീത് കൃഷ്ണയെന്ന സച്ചിനെയാണ് (14 വയസ്) ഞായറാഴ്ച കാണാതായത്.
രാവിലെ 11.30 മുതൽ വീട്ടിൽ നിന്നും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലും പരിസരങ്ങളിലും ടീമുകളായി തിരിഞ്ഞ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പോലീസ് പരിശോധന തുടരുകയാണ്.