ന്യൂ​ഡ​ൽ​ഹി: സോ​ണി​യ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ സ​ർ ഗം​ഗാ റാം ​ആ​ശു​പ​ത്രി​യി​ൽ ആ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

സോ​ണി​യ​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​രം എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ഗ്യാ​സ്ട്രോ വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് സോ​ണി​യ ഗാ​ന്ധി.

ജൂ​ൺ ഏ​ഴി​ന് സോ​ണി​യ ഗാ​ന്ധി​യെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഷിം​ല​യി​ലു​ള്ള ഇ​ന്ദി​രാ ഗാ​ന്ധി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.