ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Monday, June 16, 2025 12:42 AM IST
പാലക്കാട്: ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ആദിത്യനാണ് (28) മരിച്ചത്.
ഒറ്റപ്പാലം പാലപ്പുറത്ത് വച്ച് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം ഉണ്ടായത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി മരിക്കുകയായിരുന്നു.
പാലപ്പുറം കാവേരി ഓഡിറ്റോറിയത്തിന് മുന്നിൽ വച്ചാണ് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.