തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ ബ​ന്ധുവീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ യു​വാ​വ് കു​ള​ത്തി​ൽ വീ​ണ് മുങ്ങിമ​രി​ച്ചു. ഇ​ടു​ക്കി മ​ങ്കു​ളം നെ​ല്ലം​കു​ഴി വീ​ട്ടി​ൽ സ​ണ്ണി​യു​ടെ മ​ക​ൻ ബി​റ്റൊ (22) ആ​ണ് മ​രി​ച്ച​ത്.

ബി​റ്റോ​യു​ടെ ചി​യ്യാ​ര​ത്തു​ള്ള അ​മ്മാ​യി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ചി​യ്യാ​ര​ത്തെ കാ​ര​മു​ക്ക് കു​ള​ത്തി​ൽ ബ​ന്ധു​വി​നൊ​പ്പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ മു​ങ്ങി പോ​യ ബി​റ്റോ​യെ അ​ഗ്നി ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബി​റ്റോ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ ഷി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: ബ്രി​റ്റൊ, ബി​ന്‍റൊ.