തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഈ ​അ​ധ്യാ​യ​ന വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത് 2,34,476 വി​ദ്യാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 16,510 വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വാ​ണ് ഇ​ത്ത​വ​ണ.

ആ​റാം പ്ര​വൃ​ത്തി ദി​ന​ത്തി​ലെ ത​ല​യെ​ണ്ണ​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ണ​ക്കു പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ അ​ധ്യാ​യ​ന വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ൽ 2,50,986 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്.

ര​ണ്ട് മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ 29,27,513 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ൻ​റോ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ അ​ധി​ക​മാ​യി ഈ ​ക്ലാ​സു​ക​ളി​ൽ എ​ൻ​റോ​ൾ ചെ​യ്ത​ത് 40,906 വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഇ​ത്ത​വ​ണ ഒ​ന്നാം ക്ലാ​സി​ൽ 47,863 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം അ​ണ്‍ എ​യ്​ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ 47,862 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു അ​ഡ്മി​ഷ​ൻ എ​ടു​ത്ത​ത്.